തിരുവനന്തപുരം: വെള്ളറട പനച്ചമൂട്ടിൽ കണ്ടെയ്നർ ലോറി തട്ടി ബൈക്ക് യാത്രികൻ മരിച്ചു. പരിക്കേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളറട കൂതാളി മണലി സ്വദേശി വിനീഷാണ് മരിച്ചത്. സംഭവം സ്ഥലത്ത് തന്നെ വിനീഷ് മരിച്ചു. റോഡിലേക്ക് തെറിച്ചുവീണ വിനീഷിന് തലയിൽ പറ്റിയ ഗുരുതര പരുക്കാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന ഭാര്യ ബിൻസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഏഴ് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്