Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

ആറ്റിങ്ങല്‍ നഗരത്തിലെ ബാറുകളില്‍ ആക്രമണം നടത്തിയ സംഭവം; പ്രതി പിടിയിൽ

IMG_20231022_184412_(1200_x_628_pixel)

ആറ്റിങ്ങല്‍ :നഗരത്തിലെ ബാറുകളില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആറ്റിങ്ങല്‍ വെള്ളൂര്‍കോണം തൊടിയില്‍ പുത്തന്‍വീട്ടില്‍ വിഷ്ണു (26) പിടിയില്‍.

ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ആറ്റിങ്ങല്‍ മൂന്നുമുക്ക് ദേവ് റസിഡന്‍സി ബാറിലും സൂര്യ ബാറിലുമാണ് വിഷ്ണു ആക്രമണം നടത്തിയത്.

വാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫര്‍ണിച്ചറും മറ്റും നശിപ്പിക്കുകയും ജീവനക്കാരെയും കസ്റ്റമേഴ്‌സിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാര്‍ ജീവനക്കാരെ മര്‍ദിച്ച് പണം കവരുകയും ചെയ്തു.

ആദ്യം മൂന്നുമുക്ക് ദേവ് റസിഡന്‍സി ബാറില്‍ ആണ് അക്രമം നടന്നത്. തുടര്‍ന്ന് സൂര്യ ബാറിലും പ്രതി എത്തി ആക്രമണം അഴിച്ചുവിട്ടു. ഈ കേസിലാണ്  വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!