Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

IMG_20231028_220517_(1200_x_628_pixel)

കടയ്ക്കാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പോക്സോ വകുപ്പുകൾ ചുമത്തിയാണ്  കൂന്തള്ളൂർ തോട്ടവാരം സ്വദേശി വിഷ്ണു (23) വിനെ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി, പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ പ്രകോപിതനായെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വർക്കല പുത്തൻചന്തയിൽ വച്ച് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പ്രതി കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി റോഡിൽ എറിഞ്ഞ് തകർത്തു.

പെൺകുട്ടി കേസ് നൽകുമെന്ന് വ്യക്തമായതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വർക്കല എഎസ്‌പിയുടെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ പൊലീസ്  പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!