Search
Close this search box.

ഇന്ത്യ-ഓസ്ട്രേലിയ ടി20; ആരാധകരുടെ ശ്രദ്ധയ്‌ക്ക്, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനുള്ളില്‍ ഇവയ്‌ക്ക് നിരോധനം

IMG_20231126_113310_(1200_x_628_pixel)

തിരുവനന്തപുരം: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20ക്ക് ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമ്പോള്‍  സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

നിരവധി വസ്‌തുക്കള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല. പതാകകള്‍ സ്റ്റേഡിയത്തിനുള്ളില്‍ കൊണ്ടുപോകുന്നത് സര്‍വസാധാരണമെങ്കിലും ഇതിനൊപ്പം കൊടി കെട്ടുന്ന വടിയുണ്ടാകാന്‍ പാടില്ല.

അഗ്നിബാധ ഒഴിവാക്കാന്‍ സിഗരറ്റ്, ലൈറ്റര്‍, തീപ്പട്ടി എന്നിവയും സ്റ്റേഡിയത്തിനുള്ളില്‍ കൊണ്ടുപോകുന്നത് തടഞ്ഞിട്ടുണ്ട്. ഷോള്‍ഡര്‍ ബാഗ്, വാദ്യോപകരണങ്ങള്‍, ക്യാരി ബാഗ്, കുപ്പികള്‍ തുടങ്ങിയവും കാണികള്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.

കാര്യവട്ടത്തെ കേരള യൂണിവേഴ്‌സിറ്റി പരിസരത്തും എല്‍എന്‍സിപിഇ, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഗേറ്റ് നമ്പര്‍ 1 എന്നിവയിലുമാണ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!