തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജ്വത തിരുനാൾ ഇന്ന് സമാപിക്കും. വൈകിട്ട് 5.30ന് പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയോടെയാണ് തിരുനാൾ സമാപനം.
പത്തുദിവസം നീണ്ടുനിന്ന തിരുനാൾ ദിനങ്ങളിൽ വിശ്വാസികൾക്കായി മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, ലത്തീൻ ഭാഷകളിൽ പ്രത്യേക ദിവ്യബലിയും പ്രാർത്ഥനയും നടത്തിയിരുന്നു.