തിരുവനന്തപുരം: ഡിസംബർ 18 തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി നൽകിയതായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുവെന്നും ഇത്തരത്തിൽ അറിയിപ്പ് നൽകിയിട്ടില്ലെന്നും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.
തികച്ചും തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. നിലവിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ഇങ്ങനെയൊരു അറിയിപ്പു നൽകിയിട്ടില്ല. ജാഗ്രത പാലിക്കണമെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി.