പോത്തന്‍കോട് :നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത–സജി ദമ്പതികളുടെ മകനായ 36 ദിവസം മാത്രം പ്രായമുള്ള ശ്രീദേവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെ കുഞ്ഞിനെ കാണാതായിരുന്നു. മൂന്നരയോടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കിണറിന് മുകളിലായി ഒരു ടവ്വല്‍ കണ്ടെത്തി.
തിരഞ്ഞ് ചെന്നതോടെ കിണറ്റില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. ഫയര്‍ഫോഴ്സെത്തി പുറത്തെടുത്തപ്പോഴേക്കും കുഞ്ഞിന്റെ ജീവന് നഷ്ടമായിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു.