Search
Close this search box.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മൂന്ന് രാജ്യാന്തര സര്‍വീസുകളുമായി തിരുവനന്തപുരം വിമാനത്താവളം

IMG_20231231_191933_(1200_x_628_pixel)

തിരുവനന്തപുരം: മൂന്നു രാജ്യാന്തര സർവീസുകളുമായി പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരം വിമാനത്താവളം.

അബുദാബിയിലേക്ക് ഇതിഹാദ് എയർലൈൻസും മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് തുടങ്ങുന്നത്.

അബുദാബിയിലേക്കുള്ള ഇതിഹാദിന്റെ പ്രതിദിന സർവീസ് ഇന്ന് രാവിലെ തുടങ്ങി.സലാം എയറിന്റെ സർവീസ് ജനുവരി 3 മുതലാണ് തുടങ്ങുക.

തുടക്കത്തിൽ ബുധൻ, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. ഈ റൂട്ടിൽ നിലവിൽ ഒമാൻ എയർ സർവീസ് നടത്തുന്നുണ്ട്.

എയർ ഏഷ്യ സർവീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ സർവീസുമുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!