Search
Close this search box.

തിരുവല്ലത്തെ ബൈക്ക് അപകടം, കാരണം മത്സരയോട്ടമെന്ന് പൊലീസ്

IMG_20240101_150657_(1200_x_628_pixel)

തിരുവനന്തപുരം:പുതുവർഷരാത്രിയിൽ തിരുവല്ലത്തെ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.

മത്സരയോട്ടത്തിനിടെയാണു യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടായതെന്നാണു വിവരം. സിഗ്നൽ പോസ്റ്റിൽ ഇടിച്ചു നിയന്ത്രണം വിട്ടുമറിഞ്ഞ ബൈക്കിൽ പിന്നാലെയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

സെയ്ദ് അലി (22), ഷിബിൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായെന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാൽ പിന്നീടാണു മത്സരയോട്ടമാണ് അപകടത്തിലേക്കു നയിച്ചതെന്നു വ്യക്തമായത്. രാത്രി പന്ത്രണ്ടേ കാലോടെയാണു അപകടം നടന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!