കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം

IMG_20240229_182357_(1200_x_628_pixel)

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം.

വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച മേല്‍വിലാസമുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം 39കാരനായ തലശേരി സ്വദേശിയുടേതാകാം എന്ന സംശയം ഉയര്‍ന്നത്.

കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരണം നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.

ഡ്രൈവിങ് ലൈസന്‍സിലുള്ള വിവരങ്ങള്‍ കണ്ണൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. വൈകാതെ തന്നെ ഇക്കാര്യത്തില്‍ സ്ഥീരീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular