Search
Close this search box.

തിരുവനന്തപുരത്ത് നിന്നും കൂടുതൽ സർവ്വീസുമായി മലേഷ്യ എയർലൈൻസ്

IMG_20240401_185446_(1200_x_628_pixel)

തിരുവനന്തപുരം: മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു.

ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ (02/04/2024) 4 ദിവസമായാണ് കൂട്ടുന്നത്.

ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് പുറപ്പെടുക.

ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!