കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന സംഘർഷം; അഞ്ച് പേർക്ക് കുത്തേറ്റു

IMG_20240101_232751_(1200_x_628_pixel)

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു.

കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. ഷാലുവിനു ശ്വാസകോശത്തിലും സൂരജിനു കരളിനും ആണ് പരുക്ക്.

സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിനു കാരണമായതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തിലാവുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular