വിഴിഞ്ഞം: അദാനി തുറമുഖ കമ്പനിയുടെ ശാന്തിസാഗർ 10 ഡ്രെഡ്ജറിനെ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുന്നതിനായി ടഗ്ഗ് വിഴിഞ്ഞത്തെത്തി.
ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നുള്ള ടഗ്ഗ് മഹാവേവയാണ് വിഴിഞ്ഞത്തെ പഴയ വാർഫിൽ ഇന്നലെ ഉച്ചയോടെ എത്തിയത്.
ഡ്രെഡ്ജറിനെ ടഗ്ഗുമായി ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ഇന്ന് ശ്രീലങ്കയിലേക്ക് തിരികെ മടങ്ങുമെന്ന് അധികൃതർ പറഞ്ഞു