കാട്ടാക്കട :പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായമുരളിയുടെ(39) ഘാതകനെ കണ്ടെത്താനാകാതെ പൊലീസ്.
കൊല നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെന്ന് സംശയിക്കുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെ(31) പിടികൂടാൻ കഴിഞ്ഞില്ല.
രഞ്ജിത്തും മായാ മുരളിയും ജനുവരി മുതൽ കാട്ടാക്കട മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിക്കുകയാണ്. വാടക വീടിനു സമീപത്തെ റബർ പുരയിടത്തിലാണ് മായയെ മരിച്ച നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്