വെള്ളനാട് : ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വെള്ളനാട് ശശി വിജയിച്ചു.
നാലു പതിറ്റാണ്ടായി ത്രിതല പഞ്ചായത്തുകളിൽ മാറിമാറി ജനപ്രതിനിധിയായി ജയിച്ചുവന്നയാളാണ് വെള്ളനാട് ശശി.
മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചതോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു.