തിരുവനന്തപുരം:ജില്ലയിൽ ഇന്ന് (നവംബർ നാല്), 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച (നവംബർ 8), 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.