തിരുവനന്തപുരം :പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്തിൽ വിവിധ വകുപ്പുകളിലായി 1,137 അപേക്ഷകളാണ് ലഭിച്ചത്.
ഇതിൽ 554 അപേക്ഷകൾ തീർപ്പാക്കി. 312 അപേക്ഷകൾ നടപടിക്രമത്തിലാണ്. 204 അപേക്ഷകൾ പരിഗണനാ വിഷയങ്ങളിൽപ്പെടുന്നതായിരുന്നില്ല.
അദാലത്ത് വേദിയിൽ ഒരുക്കിയ പ്രത്യേക കൗണ്ടറുകളിലൂടെ 379 അപേക്ഷകളാണ് നേരിട്ട് ലഭിച്ചത്.