ആര്യങ്കോട്:വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ മൂന്ന് വയസ്സുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ചു.
അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിനു സമീപമായിരുന്നു അപകടം. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്.
കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

