തിരുവല്ലത്ത് ബൈക്ക് അപകടം; രണ്ട് ഐടി ജീവനക്കാർക്ക് ദാരുണാന്ത്യം

IMG_20260709_203913_(1200_x_628_pixel)

തിരുവനന്തപുരം: തിരുവല്ലം ബൈപാസിൽ ബൈക്ക് അപകടത്തിൽ രണ്ട് ഐടി ജീവനക്കാർക്ക് ദാരുണാന്ത്യം.

എറണാകുളം സ്വദേശി നവീൻ സിബി, തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കും 25 വയസ്സാണ്.

ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറാണ് നവീൻ, കിൻഫ്രയിലെ ഐടി ജീവനക്കാരിയാണ് മൃദുല.

ബൈക്കിൽ കോവളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞ് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. നവീൻെറയും മൃദുലയുടെയും തലക്കാണ് ഗുരുതരമായി പരിക്കേറ്റത്.

മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!