തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലെ പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകളിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച അമാനുള്ള (81) അന്തരിച്ചു.
മുൻ മന്ത്രി ടി.കെ. ഹംസയുടെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തിരുവനന്തപുരം പേരൂർക്കട പൂമല്ലിയൂർകോണം, ചിത്തിര നഗറിലെ എ.ബി. കോട്ടേജിലായിരുന്നു താമസം.
ഭാര്യ: ഹമീദാ ബീവി (റിട്ട. റവന്യൂ ബോർഡ് ഉദ്യോഗസ്ഥ).മക്കൾ: അറഫാത്ത് (എസ് ബി ഐ ബാങ്ക്, കൊൽക്കത്ത), ബെൻസി എ. (എ.ജി.എസ്. ഓഫീസ്, തിരുവനന്തപുരം).മരുമക്കൾ: ചിത്ര സലാം, നിയാസ് ബഷീർ.
ഖബറടക്കം ഇന്ന് (ശനി) വൈകുന്നേരം 4 മണിക്ക് വക്കം കിഴക്കേ ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.


