തിരുവനന്തപുരം:കെൽട്രോണിൽ ജൂലൈ 20, 23 തീയതികളിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.
ആങ്കറിംഗ്, വാർത്താ അവതരണം, ടെലിവിഷൻ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടൻറ് നിർമ്മാണം, വിഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ്, പ്രിൻറ് മീഡിയ ജേർണലിസം, ഡിജിറ്റൽ മീഡിയ ജേർണലിസം, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ് എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ.
വിദ്യാർഥികൾ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, മറ്റ് വിദ്യഭ്യാസ രേഖകൾ സഹിതം തിരുവനന്തപുരം കെൽട്രോൺ പഠന കേന്ദ്രത്തിൽ രാവിലെ 10ന് ഹാജരാകണം. ഫോൺ: 9544958182.


