തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

IMG_20260723_102844_(1200_x_628_pixel)

തിരുവനന്തപുരം : എസ്എഫ്ഐ ഇന്നു (23-07-2026) ലോക്ഭവനിലേക്ക് നടത്തുന്ന അവകാശ പത്രിക മാർച്ചുമായി ബന്ധപ്പെട്ടു നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

പേരൂർക്കട ഭാഗത്തു നിന്നു വെള്ളയമ്പലം വഴി കിഴക്കേക്കോട്ട-തമ്പാനൂർ ഭാഗങ്ങളിലേക്കു പോകേണ്ട വലിയ വാഹനങ്ങൾ പേരൂർക്കട, ഊളമ്പാറ, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപഴിഞ്ഞി, ശ്രീമുലം ക്ലബ് ജം‌ക്‌ഷൻ -വഴുതക്കാട് -വിമൻസ് കോളജ് ജംക്‌ഷൻ വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ-ഗോൾഫ് ലിങ്ക്സ്-പൈപ്പിൻമൂട്-ശാസ്തമംഗലം വഴിയും പോകണം.

തമ്പാനൂർ , കിഴക്കേക്കോട്ട ഭാഗത്ത് നിന്നു പേരൂർക്കട ശാസ്തമംഗലം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കിഴക്കേക്കോട്ട, ഓവർ ബ്രിജ്, തമ്പാനൂർ, പനവിള , പ്ലാമൂട് , മരപ്പാലം, കുറവൻകോണം,കവടിയാർ വഴിയും ചെറിയ വാഹനങ്ങൾ കോർപറേഷൻ ഓഫിസ്,നന്തൻകോട്,ദേവസ്വം ബോർഡ്, ഗോൾഫ്‌ ലിങ്ക്സ് വഴിയും പോകണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!