കാരേറ്റ്: പന്നിക്കെണിയിൽ കുടുങ്ങി ഒമ്പതാം ക്ലാസുകാരന്റെ കാൽവിരലുകളറ്റു. കാരേറ്റ് സ്വദേശി അഭിനവിനാണ് പരിക്കേറ്റത്.
സ്വകാര്യവ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽനിന്നാണ് പരിക്കേറ്റത്. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ കുട്ടിയുടെ ഇടതുകാലിലെ രണ്ട് വിരലുകളാണ് നഷ്‌ടമായത്.
ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി

