ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് വിഘ്നമായി ശംഖുംമുഖത്ത് നിർമ്മാണം: വിവാദം

IMG_20260724_100302_(1200_x_628_pixel)

തിരുവനന്തപുരം :ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടു പൂജകൾ നടത്തുന്ന ആറാട്ടു മണ്ഡപത്തിൽ നിന്ന് ആറാട്ടുകടവിലേക്കുള്ള പരമ്പരാഗത പാത അടച്ച് ശംഖുമുഖത്ത് ബീച്ച് സൗന്ദര്യവൽക്കരണ പ്രവൃത്തികൾ നടത്തുന്നുവെന്ന് ആരോപണം.

14 കോടി മുടക്കി ഇറിഗേഷൻ വകുപ്പാണ് കടലേറ്റത്തിൽ തകർന്ന ബീച്ച് വീണ്ടെടുക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ആറാട്ടു മണ്ഡപത്തിൽ നിന്ന് ഗരുഡ വാഹനത്തിൽ ശ്രീ പത്മനാഭ സ്വാമിയുടെ വിഗ്രഹം ആറാട്ടുകടവിലെ മണൽത്തിട്ടയിലേക്ക് എഴുന്നള്ളിക്കുന്ന പാത അടച്ചാണ് പടിക്കെട്ടുകൾ നിർമിക്കുന്നതെന്നാണ് ആക്ഷേപം.

കടവിലേക്ക് വിഗ്രഹം എഴുന്നള്ളിക്കാൻ 6 മീറ്ററോളം നീളമുള്ള പടിക്കെട്ട് ചുറ്റി വരേണ്ട അവസ്ഥയാണെന്ന് ഭക്തർ ആരോപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!