തിരുവനന്തപുരം: മെഡിക്കൽ കേളേജ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല പരാമർശവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കേസിലെ പ്രതിയും മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യർത്ഥിയുമായ എബേൽ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു. 4 കേസുകളിലായി അടുത്തമാസം ഏഴ് വരെയാണ് റിമാൻഡ്.
സഹപാഠികളുടെ ഇൻസ്റ്റ അക്കൗണ്ടിൽ നിന്നാണ് അവരുടെ ചിത്രങ്ങൾ ശേഖരിച്ചത്. തുടർന്ന് മോർഫ് ചെയ്ത് അശ്ലീല കമന്റോടെ വ്യാപകമായി പ്രചരിപ്പിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രതിക്കെതിരെ ഒന്നിലധികം പെൺകുട്ടികൾ പരാതിയുമായെത്തിയെങ്കിലും ഒരുപരാതിയിൽ മാത്രം കേസെടുക്കുകയും കോടതി ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പൊലീസിന്റെ അനാസ്ഥമൂലമാണ് ജാമ്യം ലഭിച്ചതെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രി മെഡിക്കൽ കോളേജ് സ്റ്റേഷനിൽ വലിയ വിദ്യാർത്ഥി പ്രതിഷേധമുണ്ടായി. തുടർന്നാണ് കൂടൂതൽ കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജിലെ 20ൽ അധികം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്.

