തിരുവനന്തപുരം:പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 01) ഉച്ചയ്ക്ക് 12 മണിക്ക് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം (ആകെ 80 സെന്റിമീറ്റർ) തുറക്കും.
ഇതേ തുടർന്ന്, അരുവിക്കര ഡാമിലെ ജലനിരപ്പും ഉയരാൻ സാധ്യതയുള്ളതിനാൽ, ഇന്ന് ((ഓഗസ്റ്റ് 01) വൈകിട്ട് 5:00 മണിക്ക് അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം കൂടി (നിലവിൽ 200 സെന്റിമീറ്റർ തുറന്നിരിക്കുന്നതിന് പുറമെ, 80 സെന്റിമീറ്റർ കൂടി ചേർത്ത്, ആകെ 280 സെന്റിമീറ്റർ) ഉയർത്തും.
ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

