തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവിന് ബലി തർപ്പണ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന സംവിധാനം നിലവിൽ വന്നു.
ഈ വർഷം മുതൽ ആദ്യമായാണ് ബലി തർപ്പണ ടിക്കറ്റ് ഓൺലൈൻ വഴിയുള്ള ബുക്കിംഗ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തുന്നത്. ഇതോടെ സ്പെഷ്യൽ പാസുകൾ പൂർണ്ണമായും ഒഴിവാക്കും.
കർക്കിടക വാവ് ദിവസം പുലർച്ചെ രണ്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള ടൈം സ്ലോട്ടുകളിലാണ് ഓൺലൈൻ ബുക്കിങിന് അവസരം. 50 മിനിട്ടാണ് ഒരു സ്ലോട്ടിന്റെ ദൈർഘ്യം.
https://online.travancoredevaswomboard.org എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. മൊബൈൽ നമ്പർ അല്ലെങ്കിൽ ഈമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആധാർ നമ്പറും ഫോട്ടോയും അപ്ലോഡ് ചെയ്തു ഓൺലൈൻ ബുക്കിംഗ് പൂർത്തിയാക്കാം.


