നെടുമങ്ങാട്: പനവൂർ നെല്ലിക്കുന്നിൽ ഒന്നര വയസുകാരൻ അർഷിദിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ നെടുമങ്ങാട് പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
നെടുമങ്ങാട് എസ്.എസി -എസ്.ടി കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസിൽ രണ്ടാനച്ഛൻ അഷ്‌കർ ഒന്നാം പ്രതിയും അർഷിദിന്റെ അമ്മ അഖില രണ്ടാം പ്രതിയുമാണ്.
കുഞ്ഞിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. നെഞ്ചിന്റെ ഭാഗത്ത് വലിയൊരു മുറിവുണ്ടായിരുന്നു. ഏഴ് വാരിയെല്ലുകൾ തകർന്നതായും പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമായിരുന്നു മരണകാരണം. അർഷിദിനെ കൊലപ്പെടുത്തിയത് തല ഭിത്തിയിലിടിപ്പിച്ചാണെന്ന് അഷ്‌കർ നേരത്തേ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അഷ്‌കർ ക്രൂരമായി മർദ്ദിക്കുമ്പോഴും അഖില തടയാൻ ശ്രമിക്കാതെ കൊലപ്പെടുത്താൻ സഹായിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു

