കല്യാണ്‍ ജൂവലേഴ്‌സിന് തമിഴ്‌നാട് സർക്കാരിന്‍റെ ‘തായ് മാമന്‍ തങ്ക മോതിരം’

IMG-20260824-WA0154

കൊച്ചി: തമിഴ്‌നാട് സർക്കാരിന്‍റെ ‘തായ് മാമന്‍ തങ്കമോതിരം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെമ്പാടുമായി ഒരു ഗ്രാം തൂക്കമുള്ള, 22 കാരറ്റ്, 916 ബിഐഎസ് ഹാള്‍മാർക്ക് ചെയ്‌ത സ്വർണമോതിരങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന് ലഭിച്ചു.

തമിഴ്‌നാട് മെഡിക്കല്‍ സർവീസസ് കോർപ്പറേഷനുമായുള്ള കരാര്‍ പ്രകാരം കല്യാണ്‍ ജൂവലേഴ്‌സ് 38,550 ഒരു ഗ്രാം 22 കാരറ്റ് സ്വർണമോതിരങ്ങള്‍ വിതരണം ചെയ്യും.

സംസ്ഥാനത്തുടനീളമുള്ള അർഹരായ ഗുണഭോക്താക്കൾക്ക് സ്വർണ മോതിരങ്ങൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള തമിഴ്‌നാട് സർക്കാരിൻന്‍റെ ഒരു ക്ഷേമ പദ്ധതിയാണ് ‘തായ് മാമന്‍ തങ്കമോതിരം തിട്ടം’. കരാർ പ്രകാരം, ഈ മോതിരങ്ങൾ നിർമ്മിക്കുകയും ഹാൾമാർക്ക് ചെയ്യുകയും തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൻ നിർദ്ദേശിക്കുന്ന നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് കല്യാൺ ജൂവലേഴ്‌സിന്‍റെ ചുമതല.

 

തമിഴ് കുടുംബങ്ങളില്‍ സ്വർണത്തിന് എപ്പോഴും പ്രത്യേക സ്ഥാനമുണ്ടെന്നും അത് കുട്ടികള്‍ക്കുള്ള സമ്മാനമായി ലഭിക്കുമ്പോള്‍ കൂടുതല്‍ ആഴത്തിലുള്ള അർത്ഥം കൈവരുന്നുവെന്നും കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്ല്യാണരാമന്‍ പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനും ഭാവിക്കുമുള്ള തമിഴ്‌നാട് സർക്കാരിന്‍റെ പ്രതിബദ്ധതയാണ് തായ് മാമന് തങ്കമോതിരം പദ്ധതിയിലൂടെ വെളിവാകുന്നത്. ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ കല്യാണ്‍ ജൂവലേഴ്‌സിന് അഭിമാനമുണ്ട്. കുടുംബത്തിന്‍റെ പ്രതീക്ഷകളുടെയും കുട്ടിയുടെ ഭാവിയുടെയും ചെറുതെങ്കിലും അർത്ഥവത്തായ പ്രതീകമാണ് ഓരോ മോതിരവും. പരമാവധി ശ്രദ്ധയോടെയും ഗുണനിലവാരത്തോടെയും സുതാര്യതയോടെയും ഈ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

കല്യാണ്‍ ജൂവലേഴ്‌സിന് നിലവിൽ തമിഴ്‌നാട്ടിൽ 30 ഷോറൂമുകളുണ്ട്. കൂടാതെ തങ്ങളുടെ ആദ്യത്തെ പ്രാദേശിക ബ്രാൻഡായ ‘അക്ഷയ തങ്ക മാളിക’ ചെന്നൈയിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബ്രാൻഡിനെയും ആഭരണശേഖരങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!