രാജ്യത്തെ ആദ്യ വൈദ്യുത ട്രക്ക് ഇടനാഴിക്ക് കേരളം ഒരുങ്ങുന്നു

IMG_20260903_101239_(1200_x_628_pixel)

തിരുവനന്തപുരം : കുറഞ്ഞ ചെലവിൽ ഇലക്ട്രിക് ട്രക്കുകൾക്ക് ചാർജിങ് സൗകര്യം ഒരുക്കാനാകുമെന്നു പഠനത്തിൽ തെളിഞ്ഞതോടെ രാജ്യത്തെ ആദ്യ വൈദ്യുത ട്രക്ക് ഇടനാഴിക്ക് കേരളം ഒരുങ്ങുന്നു.

കാസർകോട് – തിരുവനന്തപുരം എൻഎച്ച് 66 ൽ ഇലക്ട്രിക് ട്രക്കുകൾക്കായി 90 ചാർജറുകളും 12.5 മെഗാവാട്ട് ചാർജിങ് ശേഷിയും ഒരുക്കാൻ 19 കോടി രൂപയുടെ നിക്ഷേപം മതിയെന്ന് പഠനം.

പിഎം ഇ–ഡ്രൈവ് പദ്ധതിയിൽ പൊതു ചാർജിങ് സൗകര്യങ്ങൾക്കായി അനുവദിച്ച 2000 കോടി രൂപയുടെ ഒരു ശതമാനത്തിൽ താഴെ മതിയാകും ഈ പദ്ധതിക്ക്. ദേശീയപാതയിലെ 622 കിലോമീറ്റർ ദൂരത്തിൽ കെഎസ്ഇബിയും ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ഐസിസിടി) ചേർന്നാണ് പഠനം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!