തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവില സംബന്ധിച്ച പരാതിയിൽ കോർപ്പറേഷന് നേരിട്ട് നടപടി സ്വീകരിക്കാൻ പരിമിതിയുണ്ടെന്ന് മേയർ വി.വി.രാജേഷ്.
വിഷയത്തിൽ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണ സാധനങ്ങളുടെ അമിതവില സംബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കത്ത് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തിയേറ്റർ ഉടമകൾക്ക് പ്രവർത്തനത്തിൽ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള നിയന്ത്രണമാണ് വേണ്ടത്. അതേസമയം സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഭക്ഷണസാധനങ്ങളുടെ വില ക്രമീകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടു

