തിരുവനന്തപുരം : അരുവിക്കരയിൽ കെഎസ്ഇബിയുടെ കേരള വാട്ടർ അതോറിറ്റിക്ക് വേണ്ടിയുള്ള സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച പകൽ 11 മണിമുതൽ ഒരു മണി വരെ 72 എം എൽ ഡി, 75 എം എൽ ഡി പ്ലാന്റുകളിൽ ഉത്പാദനം നിർത്തിവയ്ക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷനിലെ
കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, തുരുത്തുമൂല, കൊടുങ്ങാനൂർ, പാങ്ങോട്, കാഞ്ഞിരംപാറ, വലിയവിള, തിരുമല തൃക്കണ്ണാപുരം പുന്നക്കാമുകൾ, തമ്പാനൂർ,കുന്നുകുഴി, വഞ്ചിയൂർ, കണ്ണമൂല, പേട്ട, പെരുന്താന്നി, ചാക്ക, കടകമ്പള്ളി, കരിക്കകം, വെട്ടുകാട്, പൗണ്ടുകടവ്,പാളയം ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, കണ്ണംമൂല, കുമാരപുരം, ഗൗരീശപട്ടം, അണമുഖം, മെഡിക്കൽ കോളേജ്, പ്ലാമൂട്, നന്തൻകോട്, പേരൂർക്കട, ഊളംപാറ, പൈപ്പിൻ മൂട്, കവടിയാർ, അമ്പലമുക്ക്, മണ്ണാമൂല, വഴയില, ഇന്ദിരാ നഗർ,
എന്നീ വാർഡുകളിൽ പൂർണമായും പരുത്തിപ്പാറ, മുട്ടട, കേശവദാസപുരം, പട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുടപ്പനക്കുന്ന് വാർഡുകളിൽ ഭാഗികമായും അന്നേദിവസം പകൽ 11 മണി മുതൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

