തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ നടപടിയെടുത്ത് കെപിസിസി.
രമ്യ ഹരിദാസിന്റെ പി എ പാളയം പ്രദീപിനെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജ്ജാദിനെയും സസ്‌പെൻഡ് ചെയ്തു.
കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൈയാങ്കളി പാർട്ടിക്ക് നാണക്കേടായിരിക്കെയാണ് ഇരുവിഭാഗത്തിനും എതിരെ നടപടിയെടുത്തത്.

