തിരുവനന്തപുരം: സൈനികനായ മകനെ ജോലിസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയെന്നറിഞ്ഞ് പിതാവ് ജീവനൊടുക്കി.
മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന്‍ നായര്‍ (69) ആണ് ജീവനൊടുക്കിയത്.
ഡല്‍ഹിയില്‍ സൈനികനായ മകന്‍ വിശാഖിനെ (38) ജോലിസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയതായി ഇന്നലെ രാവിലെ ഏഴരയോടെ വീട്ടില്‍ അറിയിപ്പെത്തി. ഇതിനു പിന്നാലെ പിതാവ് ഋഷികേശന്‍ നായര്‍ വീടിനു പിന്നിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഋഷികേശന്‍ നായരുടെ മൃതദേഹം മോര്‍ച്ചറിയിലാണ്. വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്‌കാരം നടക്കും

