നെടുമങ്ങാട്: നെടുമങ്ങാട് സിവില്‍ പോലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍.
നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുവിനെയാണ് പിടികൂടിയത്.
സ്റ്റേഷന് പുറത്ത് വെച്ച് 10,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. വക്കീലിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നാണ് പ്രാഥമിക വിവരം.



