തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

IMG_20260428_230245_(1200_x_628_pixel)

തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 75 എം എൽ ഡി ജലശുദ്ധീകരണശാലയിലെ പമ്പ് സെറ്റിന്റെ തകരാറിലായ പ്രധാന വാൽവ് മാറ്റി സ്ഥാപിക്കുന്ന

പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ജലശുദ്ധീകരണശാലയിൽനിന്നുള്ള ഉൽപാദനം നിർത്തിവയ്ക്കുന്നതിനാൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, തുരുത്തുംമൂല, പൂജപ്പുര, നേമം, പൊന്നുമംഗലം, മേലാംകോട്, കരുമം, പാപ്പനംകോട്, എസ്റ്റേറ്റ്, കാലടി, നെടുങ്കാട്,

ശാസ്തമംഗലം, വഴുതക്കാട്, ജഗതി, തൈക്കാട്, വലിയശാല, പാളയം കുന്നുകുഴി, ഗൗരീശപ്പട്ടം, കണ്ണമ്മൂല, അണമുഖം, നന്ദൻകോട്, കവടിയാർ, പേരൂർക്കട, കുറവൻകോണം, വഞ്ചിയൂർ, തമ്പാനൂർ, ശ്രീകണ്ഠശ്വരം, പേട്ട , പെരുന്താന്നി , ചാക്ക , കടകംപള്ളി , പൗണ്ടുകടവ് , വെട്ടുകാട്, വലിയതുറ , കരിക്കകം,മെഡിക്കൽ കോളേജ്, കേശവദാസപുരം, പട്ടം, മുട്ടട, പരുത്തിക്കുഴി, നാലാഞ്ചിറ,കവടി യാർ, നന്തൻകോട്, ജവഹർ നഗർ, പൈപ്പിൻമൂട്, ഊളൻപാറ, അമ്പലമുക്ക് എന്നീ വാർഡുകളിലും കല്ലിയൂർ പഞ്ചായത്തിലെ സർവോദയം, കുറുമി, കീർത്തി നഗർ, പള്ളിച്ചൽ പഞ്ചായത്തിലെ പ്രസാദ് നഗർ എന്നിവിടങ്ങളിലും പൂർണമായോ ഭാഗികമായോ അന്നേദിവസം ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!