തിരുവനന്തപുരം:അരുവിക്കര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇന്ന്
( സെപ്റ്റംബർ 20) ഉച്ചയ്ക്ക് 2.30ന് ഡാമിന്റെ 2, 3, 4 ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (ആകെ 30 സെന്റീമീറ്റർ) ഉയർത്തും.ഡാമിന്റെ സമീപപ്രദേശങ്ങളിലും നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.



