തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മദ്ധ്യ -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമർദ്ദം തുടരുന്നു.
ഇന്ന് (സെപ്തംബർ 23) രാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ, കലിംഗപട്ടണത്തിന് സമീപം, വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്.


