തിരുവനന്തപുരം: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.
വിന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം 50 പന്തുകള്‍ ശേഷിക്കേ ഇന്ത്യ മറികടന്നു. നായകന്‍ ശുഭ്മന്‍ ഗില്‍ (110), സൂപ്പര്‍ താരം വിരാട് കോഹ്‌ലി (139*) എന്നിവരുടെ ഉജ്ജ്വല സെഞ്ച്വറികളാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
സ്‌കോര്‍: വെസ്റ്റിന്‍ഡീസ് -50 ഓവറില്‍ ഏഴിന് 295, ഇന്ത്യ- 41.4 ഓവറില്‍ രണ്ടിന് 300. ബുധനാഴ്ച ഗുവാഹത്തിയിലാണ് രണ്ടാം മത്സരം.

