തിരുവനന്തപുരം∙ സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58.82 ശതമാനം പോളിങ്.
ഫലം നാളെ അറിയാം. തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതോടെയാണ് ഏഴിടത്ത് ഒഴിവു വന്നത്.
മറ്റുള്ളിടത്ത് അംഗങ്ങളുടെ മരണവും രാജിയുമാണ് ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. വോട്ടെണ്ണൽ നാളെ 10ന് ആരംഭിക്കും.

