തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുമെന്ന് എസ്എഫ്ഐ.
തിരുവനന്തപുരത്ത് പൊലീസ് – യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്എഫ്ഐ നേതാക്കള്‍ ആരോപിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ കടന്നുകയറി എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു.

