തിരുവനന്തപുരം:മഴയെ തുടർന്ന് അരുവിക്കര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ അരുവിക്കര അണക്കെട്ടിന്റെ
2, 3, 4 നമ്പർ ഷട്ടറുകൾ ഇന്ന് (ഒക്ടോബർ 01) വൈകിട്ട് 10 സെ.മീ വീതം (ആകെ 30 സെ.മീ) ഉയർത്തും.
അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ എസ് അറിയിച്ചു

