തിരുവനന്തപുരം: എസ് എ ടി ആശുപത്രി സൂപ്രണ്ടായി ഡോ സൂസൻ ഉതുപ്പ് ചുമതലയേറ്റു. പീഡിയാട്രിക് നെഫ്രോളജി പ്രൊഫസറായ ഡോ സൂസൻ ഉതുപ്പ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ 28 വർഷമായി സേവനമനുഷ്ഠിച്ചു വരുന്നു. നിലവിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവിയാണ്.
എസ് എ ടി ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗം ആരംഭിക്കുന്നതിലും ഡിഎം പ്രോഗ്രാം ആരംഭിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഡോ സൂസൻ ഉതുപ്പിൻ്റെ നേതൃത്വത്തിലാണ് എസ്എടിയിൽ കുട്ടികളുടെ ഡയാലിസിസ് ചികിത്സയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ആരംഭിച്ചത്.

