തിരുവനന്തപുരം :മുക്കോല – കാച്ചാണി റോഡിൽ നവംബർ 11 രാത്രി 12 മുതൽ നവംബർ 12 രാവിലെ 7 വരെ ടാറിങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസപ്പെടും.
നെട്ടയത്തു നിന്ന് കാച്ചാണിയിലേക്ക് പോകുന്ന വാഹനങ്ങൾ മുക്കോല – വഴയില വഴി തിരിഞ്ഞുപോകണം. നെടുമങ്ങാട്, കരകുളം ഭാഗങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ കാച്ചാണി ജങ്ഷനിൽ നിന്ന് ആറാംകല്ല് റോഡ് വഴി പോകണമെന്നും അധികൃതർ അറിയിച്ചു.

