തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയുടെ ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷം രൂപക്ക്.
കവർച്ചക്കു പിന്നാലെ നാലുലക്ഷം രൂപ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാലയിലെ ആറ്റുകാൽ ഗോൾഡ് ആൻഡ് സിൽവർ ടെസ്റ്റിങ് സ്ഥാപന ഉടമ മഹാരാഷ്ട്ര സ്വദേശി അമോൽ പ്രതികൾക്ക് നൽകിയിരുന്നു.
സ്വർണം വിറ്റുകിട്ടുന്ന തുകയിൽനിന്ന് 25 ലക്ഷം പ്രതിഫലം നൽകാമെന്നായിരുന്നു ധാരണ. സംഭവ ദിവസം രാവിലെ അമോൽ പഴയ സ്വർണം വിറ്റ്, കവർച്ചക്ക് ഇരയായ നന്ദകുമാറിൽനിന്ന് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. കവർച്ച നടന്നാൽ ആ സ്വർണത്തിൽനിന്ന് ഇത് തനിക്ക് നൽകണമെന്ന് അമോൽ പ്രതികളുമായി ധാരണയുണ്ടാക്കുകയും ചെയ്തു.

