തിരുവനന്തപുരം: ചാല സ്വർണ കവർച്ച കേസിലെ മുഴുവൻ സ്വർണവും കണ്ടെത്തി. മുഖ്യപ്രതി വിനോദ് ആന്റണി വീടിന്റെ പിന്നിലെ സ്ഥലത്ത് മിഠായി കവറിൽ ഒളിപ്പിച്ച സ്വർണമാണ് കണ്ടെത്തിയത്.
പൊലീസ് മുക്കാൽ മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് 4.2 പവൻ സ്വർണം കണ്ടെത്തിയത്. വിനോദ് സ്ഥലം വെളിപ്പെടുത്തിയതിനു പിന്നാലെ ഫോർട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശേഷിച്ച മുഴുവൻ സ്വർണവും കണ്ടെടുത്തത്.
പൂജപ്പുര മുടവൻമുകളിൽ ഉള്ള വീടിന്റെ പിൻവശത്തായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഒളിവിൽ പോകുന്നതിന്ന് മുമ്പ് 2 സ്ഥലത്തായി സ്വർണം ഒളിപ്പിച്ചിരുന്നു. ഇന്നലെ വെള്ളായണിയിൽ നിന്നു സ്വർണം കണ്ടെത്തിയിരുന്നു. ഇതോടുകൂടി കവർന്ന മുഴുവൻ സ്വർണവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

