തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ജല ശുദ്ധീകരണ ശാലയിലേക്ക് ശുദ്ധീകരിക്കുന്നതിന് വേണ്ടി അരുവിക്കരയിൽ നിന്നു ജലമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ കെൽട്രോൺ ജംഗ്ഷന് സമീപം കൂട്ടപ്പാറയിലെ കെ ആർ എഫ് ബി റോഡ്
പ്രവൃത്തിയുമായി ബന്ധപ്പെട്ട് തകരാറിലായതിനാൽ വെള്ളയമ്പലം പ്ലാന്റിൽ ജലം എത്തുന്നത് തടസ്സപ്പെട്ടിരിക്കുന്നു.
പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി പൂർത്തീരിക്കുന്നതിനു 48 മണിക്കൂർ വേണ്ടി വരുമെന്നു പ്രതീക്ഷിക്കുന്നു.
കുര്യാത്തി, പാറ്റൂർ സെക്ഷനുകളുടെ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി ,വലിയതുറ, ചാക്ക,അമ്പലത്തറ, ശ്രീകണ്ഠേശ്വരം, വാർഡുകളിൽ ഇക്കാരണത്താൽ ശുദ്ധജലവിതരണം തടസ്സപ്പെടും.
പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കുന്ന മുറയ്ക്ക് ജലവിതരണം പുന: സ്ഥാപിക്കുന്നതാണ്.
ഉപഭോക്താക്കൾ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ 1916. ടാങ്കർ ജലവിതരണം ആവശ്യമുള്ളവർ തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെടേണ്ടതാണ്.
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, കേരള വാട്ടർ അതോറിറ്റി

