തിരുവനന്തപുരം :യാത്രക്കാരുടെ സൗകര്യാർത്ഥംതിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് യാത്രകളൊരുക്കി സ്വന്തം കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റ്.വിഷു, ഈസ്റ്റർ അവധിക്കാലത്തോട്അ നുബന്ധിച്ച് ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവ്വീസ് നടത്തും. കെഎസ്ആർടിസി – സ്വിഫ്റ്റ് എ.സി സീറ്റർ ബസുകളാണ് സർവ്വീസ് നടത്തുക.
ഏപ്രിൽ 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈയിലേക്കും, ( ടിക്കറ്റ് നിരക്ക് :2181 രൂപ)വൈകുന്നേരം 7.30 തിന് തിരുവനന്തപുരത്തു നിന്ന്നാഗർ കോവിൽ, തിരുനൽവേലി, മഥുര, ട്രിച്ചി വഴി ചെന്നൈയിലേക്കുമാണ് സർവ്വീസ് നടത്തുക. ( ടിക്കറ്റ് നിരക്ക്: 1953 രൂപ)
ഇതേ ബസുകൾ 18 ന് വൈകുന്നേരം 6.30 തിന് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30 തിന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സർവ്വീസുകൾ നടത്തും.ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
“Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.


