വർക്കല: ചെറുന്നിയൂരിൽ അമ്മയെയും കുഞ്ഞിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചെറുന്നിയൂർ, കല്ലുമലകുന്നിൽ മേൽക്കോണം എസ്എസ് നിവാസിൽ ശരണ്യ (25) , രണ്ടര വയസ്സ് പ്രായമുള്ള മകൾ നക്ഷത്ര എന്നിവരേയാണ് വീടിനുള്ളിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 യോടെയാണ് വിവരം പുറത്തറിയുന്നത്.ശരണ്യയുടെ ഭർത്താവ് സുജിത്ത് സ്ഥിരം മദ്യപാനിയാണെന്നും ശരണ്യയെ മർദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി

