തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ ഞായറാഴ്‌ച മുതൽ നിലവിൽ വരും. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയിൽനിന്ന് പത്ത് രൂപയാകും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 രൂപയാകും.1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകളുടെ മിനിമം ചാർജ്ജ് 200 രൂപയാക്കും. 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് അഞ്ച് കിലോമീറ്ററിന് 225 രൂപയാണ് നിരക്ക്.


